SCROLL BAR

ഈ ബ്ലൊഗില്‍ ഉള്‍പെടുത്താന്‍ കഴിയുംന്ന കുട്ടികള്‍ക്കായുള്ള കഥകള്‍,കവിതകള്‍,ലേഖനങ്ങള്‍,യു ട്യൂബില്‍ചിത്രങ്ങൾ തുടങ്ങിയ സൃഷ്ടികള്‍ "vhssboys@gmail.com"ലേക്ക് ഇ മെയിൽ അയക്കുക .നല്ല സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Sunday, 25 March 2012

KUNJUNNI MASH

കുഞ്ഞുണ്ണി മാഷിന്റെ ചില വരികള്‍



ആന പോകുന്ന പൂമരത്തിന്‍ന്‍റെ
താഴെ നില്‍ക്കുന്നതാരെടാ?
ആരാനുമല്ല കൂരാനുമല്ല
കുഞ്ഞുണ്ണി മാഷും കുട്ട്യോളും 

------------------കുഞ്ഞുണ്ണി മാഷ്


ഒന്നായാല്‍ നന്നായി
നന്നായാല്‍ ഒന്നായി
------------------കുഞ്ഞുണ്ണി മാഷ്
എനിക്ക് തലയില്‍ കൊമ്പില്ല
എനിക്ക് പിന്നില്‍ വാലില്ല
എങ്കിലുമില്ലൊരു വിഷമം
വായില്‍ എല്ലില്ലാത്തൊരു നാവില്ലേ   !
----------------------------കുഞ്ഞുണ്ണി മാഷ്

ഹായ്, ട്ടായി, മിട്ടായി
തിന്നുബോള്‍ എന്തിഷ്ടായി
തിന്നു കഴിഞാലോ കഷ്ടായി
      ------------------------കുഞ്ഞുണ്ണി മാഷ്

കാക്ക പാറി വന്നു
പാറമേല്‍ ഇരുന്നു
കാക്ക പാറി പോയി
പാറ കാലിയായി ...



 
 
 

 

No comments:

Post a Comment